കൊച്ചി : ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകകേസില്‍ ഒന്നാം പ്രതി നിനോമാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി. ഇളവ് അനുവദിച്ചെങ്കിലും പരോളില്ലാതെ 25 വര്‍ഷം കഠിന തടവിന് നിനോമാത്യുവിനെ ശിക്ഷിച്ചു. എന്നാല്‍ നിനോമാത്യുവിന്റെ കാമുകിയും രണ്ടാം പ്രതിയുമായ അനുശാന്തിയുടെ അപ്പീല്‍ കോടതി തളളി. അനുശാന്തി ഇരട്ടജീവപര്യന്തം അനുഭവിക്കണം.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാരയ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ച ഇവര്‍ തടസ്സങ്ങള്‍ ഒഴിവാക്കാനുളള മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു. 2014 ഏപ്രില്‍ 16നാണ് അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ് എന്നിവരെ വീട്ടില്‍ക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറ്റിങ്ങല്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), പ്രതിയായ അനുശാന്തിയുടെ മകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കാമുകിയ്ക്കായി ഇരട്ടക്കൊല ചെയ്ത നിനോമാത്യുവിന് വധശിഷയില്ല; 25 വര്‍ഷത്തെ പരോളില്ലാത്ത തടവ് ശിക്ഷ; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തന്നെ
Written by Taniniram
Published on: