- Advertisement -
തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂവര്‍ സംഘം. ആറ്റിങ്ങല്‍ പകല്‍ക്കുറിയില്‍ പ്രചാരണ ജാഥയെത്തിയപ്പോഴായിരുന്നു സംഘത്തിന്റെ അഴിഞ്ഞാട്ടം .സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും പറയുന്നു. ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ പകര്‍ത്തിയത് പുറത്തുവിട്ടിട്ടുണ്ട്. ഇത് പിന്നീട് പള്ളിച്ചല്‍ പൊലീസിന് കൈമാറി.