- Advertisement -
തൃശൂരിലെ ടിടിഇയുടെ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലും ടിടിഇക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ജനശതാബ്ദി എക്‌സ്പ്രസിലാണ് ഗുരുതര സംഭവമുണ്ടായത്. ടിടിഇ ജയ്‌സണാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിശോധനക്കിടെ ടിക്കറ്റില്ലായെന്ന് കണ്ടെത്തിയതോടെ പുറത്തേക്കിറങ്ങാന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.കേറ്ററിംഗ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും തളളി മാറ്റി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് നിരവധി യാത്രക്കാര്‍ ദൃസാക്ഷികളാണ്. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.