- Advertisement -
തിരുവനന്തപുരം∙ ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം നാളെ മുതൽ മാർച്ച് 27 വരെ സമ്മേളനം നടത്താൻ തീരുമാനിച്ചതായി സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ടു ബില്ലുകൾ സമ്മേളന കാലയളവിൽ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ആകെ 32 ദിവസം സഭ ചേരും.