നാണക്കേട് ! മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി; എ.എസ്.ഐയെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു

Written by Taniniram

Published on:

മലപ്പുറം: മദ്യപിച്ച് അര്‍ധ ബോധാവാസ്ഥയില്‍ വാഹനമോടിച്ച് അപകടംവരുത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് പോലീസെത്തി പരിശോധിച്ച ശേഷം കേസെടുത്തു. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പോലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്.

നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചു

അലക്ഷ്യമായെത്തിയ വാഹനം കാറിലിടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് യാത്രികന് നേരെയും അമിത വേഗത്തിലെത്തി. പെട്ടെന്ന് തിരിച്ചതിനാല്‍ അദ്ഭുതകരമായ രക്ഷപ്പെട്ട ബൈക്ക് യാത്രികന്‍ വാഹനം പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്ന് വാഹനം തടഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചശേഷം. കാര്‍ യാത്രികന്റെ പരാതിയില്‍ കേസെടുക്കുകയുമായിരുന്നു. നേരത്തെ പോലീസ് വാഹന പരിശോധനയും പെട്രോളിംഗും നടത്തുന്ന സമയങ്ങളില്‍ അംഗീകൃത ബാറുകളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പരിശോധിക്കരുതെന്ന വിചിത്ര ഉത്തരവ് മലപ്പുറം ജില്ലാപോലീസ് മേധാവി ഇറക്കിയശേഷം വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിച്ച വാര്‍ത്ത തനിനിറം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

See also  ഉര്‍വശി വീണ്ടും ശ്രദ്ധേയ കഥാപാത്രവുമായി എത്തുന്നു; `എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' …

Related News

Related News

Leave a Comment