Friday, August 15, 2025

ചോദ്യമുനയില്‍ ശ്രീനാഥ് ഭാസിയും ഷൈന്‍ടോം ചാക്കോയും സൗമ്യയും, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എക്‌സൈസ് സംഘം, ബിഗ്‌ബോസ് താരം ജിന്റോ നാളെ ഹാജരാകും

തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാകും നടന്മാരെയടക്കം ചോദ്യം ചെയ്യുക

Must read

- Advertisement -

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത വരുത്താന്‍ ഹാജരായി നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും. ആലപ്പുഴ എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ ആണ് ഇവരെത്തിയത്. ഇവര്‍ക്കായി പ്രത്യേക ചോദ്യാവലി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാകും ചോദ്യങ്ങള്‍. അതിനാല്‍ താരങ്ങള്‍ക്ക് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുല്‍ത്താന് (41) നടന്മാരുമായും മോഡല്‍ സൗമ്യയുമായും ബന്ധമുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ കഞ്ചാവിടപാട് നടത്തിയെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയില്‍ കഞ്ചാവ് എത്തിച്ചത് ഒരു പ്രധാന നടനുവേണ്ടിയാണെന്ന് ഷൈന്‍ മുന്‍പ് പറഞ്ഞതായി വിവരമുണ്ട്. ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാനാണ് വിളിച്ചുവരുത്തിയത് എന്നാണ് സൂചന. .കഞ്ചാവ് കടത്ത് കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പ്രതിചേര്‍ക്കും.അതേസമയം റിയാലിറ്റി ഷോ താരം ജിന്റോ, സിനിമാ നിര്‍മ്മാതാക്കളുടെ സഹായിയായ യുവാവ് എന്നിവരോട് നാളെ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ നാളെ ചോദ്യം ചെയ്യും.

See also  സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി; അച്ചടക്ക ലംഘനത്തിന് നടപടിയെന്ന് സംഘടന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article