കേന്ദ്രമന്ത്രി സുരേഷ് ഗോപി `കേരളത്തിൽ എയിംസ് വരും വന്നിരിക്കു’മെന്ന് വ്യക്തമാക്കി . മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.
കേരളത്തിൽ യുവാക്കളില്ലേ? യുവാക്കൾക്കു വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേ? കേരളത്തിൽ ഫിഷറീസും സ്ത്രീകളും ഇല്ലേ?’’ സുരേഷ് ഗോപി ചോദിച്ചു. തൊഴിവസരങ്ങൾ തരുന്ന മേഖലകളിലേക്ക് എന്തുതരം തലോടലാണ് തന്നിരിക്കുന്നത്. നിങ്ങൾ ബജറ്റ് പോയി പരിശോധിക്കൂ, പഠിക്കൂ എന്നും അദേഹം പറഞ്ഞു.
കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.