ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് രാജിവെച്ചു

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാജിവെച്ചു. രാജി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചു. 2025 അവസാനം വരെ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് കാലാവധിയുണ്ടായിരുന്നു.
തന്നേക്കാള്‍ ഏഴു വര്‍ഷം ജൂനിയറായ ജസ്റ്റിസ് എന്‍ അനില്‍കുമാറിനെ ലോകായുക്തയായി നിയമിച്ചതിനെ തുടര്‍ന്ന്, അദ്ദേഹത്തിനു കീഴില്‍ ഉപലോകായുക്തയായി തുടരുന്നതില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് അതൃപ്തിയുണ്ടായിരുന്നു. അനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തെങ്കിലും, തുടര്‍ന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സര്‍ക്കാര്‍ ഭേ?ദ?ഗതി വരുത്തിയിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാക്കിയാണ് ഭേദ?ഗതി വരുത്തിയത്. തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍കുമാറിനെ നിയമിച്ചത്.

See also  രാജ്യത്തിന് അഭിമാനായി പി ആർ ശ്രീജേഷ് ; പാരീസ് ഒളിംപിക്സിൽ വെങ്കല നേട്ടത്തോടെ വിരമിയ്ക്കൽ ;വിജയത്തിൽ ആഘോഷവുമായി കുടുംബവും മലയാളികളും

Related News

Related News

Leave a Comment