Friday, April 4, 2025

എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ

Must read

- Advertisement -

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്ത് ഒരു വനിതാ കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മുതിർന്ന ബിജെപി നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു തങ്കമണി ദിവാകരൻ. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമർശിച്ചാണ് പാർട്ടി വിടുന്നതെന്ന് അവർ പ്രതികരിച്ചു.

27 വയസ് മുതൽ താൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. എന്നാൽ, പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നത്. സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.2011ൽ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു.

മണ്ഡലത്തിൽ 33943 വോട്ടാണ് അവര്‍ക്ക് നേടാനായത്. സിപിഎം സ്ഥാനാർത്ഥി ബി സത്യനാണ് അന്ന് ആറ്റിങ്ങലിൽ നിന്ന് വിജയിച്ചത്. ആകെ പോൾ ചെയ്ത 1.14 ലക്ഷം വോട്ടിൽ 63558 വോട്ട് ബി സത്യന് ലഭിച്ചിരുന്നു.അതേസമയം, പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുകയാണ് തങ്കമണി എന്നാണ് കോൺഗ്രസ് നേതൃത്വം നേരത്തേ പ്രതികരിച്ചത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷം നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ആഴ്‌ചകൾക്ക് മുമ്പാണ് ബിജെപിയിൽ ചേർന്നത്.

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ സതീഷും ഉദയനും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇവർക്ക് പുറമെ 18 കോൺ​ഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്.

See also  പൂരത്തിനിടെ ആന ഇടഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article