- Advertisement -
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന പീഡന ആരോപണവുമായി എത്തിയ നടി പരാതിയില്‍ നിന്ന് പിന്മാറുന്നു. മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതികളാണ് പിന്‍വലിക്കുന്നതായി ആലുവയിലെ നടി അറിയിച്ചിരിക്കുന്നത്. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്.