- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് അറുപതിനായിരത്തോളം പേരെ പുറത്താക്കി. തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാതിരുന്നവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി . ഇവരെ വെള്ള കാര്‍ഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സര്‍ക്കാരിന്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളെയും മുന്‍ഗണന വിഭാഗത്തില്‍നിന്ന് ഒഴിവാക്കും.
മഞ്ഞ – പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിങ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. മസ്റ്ററിങ്ങിനുവേണ്ടി പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിട്ടുമുണ്ട്. അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ്ങ്.