ജീവൻ്റെ ഒരു തുടിപ്പെങ്കിലും കണ്ടെങ്കിൽ…രക്ഷാപ്രവർത്തനം രണ്ടാം ദിനത്തിലേക്ക്

Written by Taniniram Desk

Published on:

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ് . എന്‍.ഡി.ആര്‍.എഫ് ആണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മാലിന്യം മാറ്റാനായി റോബോട്ടിക് യന്ത്രവും തുരങ്കത്തിൽ ഇറക്കുന്നുണ്ട്. മാലിന്യം നിറഞ്ഞൊഴുകുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ടണലിന്റെ ഉള്ളിലേക്ക് കടക്കാൻ സാധിച്ചിരുന്നില്ല

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്ക് വേണ്ടി ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി തെരച്ചില്‍ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്‍.ഡി.ആര്‍.എഫ് അറിയിച്ചതോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു . ജോയിയെ കാണാതായ ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്തുതന്നെ ഞായറാഴ്ച തെരച്ചില്‍ ആരംഭിക്കാനാണ് എന്‍ഡിആര്‍എഫ് സംഘത്തിന്റെ തീരുമാനം.

See also  മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ

Related News

Related News

Leave a Comment