Friday, April 4, 2025

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി…

Must read

- Advertisement -

കട്ടപ്പന (Kattappana) : ഭാര്യ വീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസിയായ മധ്യവയസ്‌കന്‍ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) (Subin Francis) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) (Babu) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ.

ഇന്നലെ വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു.

See also  പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അംഗം 6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചതായി കേസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article