Thursday, April 10, 2025

ബൈക്കില്‍ നോമ്പുതുറ വിഭവങ്ങളുമായി വരുന്നവഴി വീട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു

Must read

- Advertisement -

കണ്ണൂര്‍ (Kannoor): നോമ്പുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു. (A young man died when he hit the wall of his house while coming on his bike with fasting food) രാജപുരം കള്ളാര്‍ ജുമാമസ്ജിദിന് സമീപത്തെ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകന്‍ അഷ്‌കര്‍(21) ആണ് മരണപ്പെട്ടത്. (Ashkar (21), son of Ashraf-Jameela couple, died near Kallar Juma Masjid, Rajapuram.) വിദേശത്തായിരുന്ന അഷ്‌കര്‍ ഈയിടെ നാട്ടിലെത്തിയ ശേഷം ആയൂര്‍വേദ മരുന്ന് ഉല്‍പ്പന്ന വിതരണവുമായ ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു.

ഇന്നലെ വൈകീട്ട് കള്ളാര്‍ ജമാഅത്ത് പള്ളിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്‌കറിനെ ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്‌റീഫ, പരേതനായ അജ്മല്‍.

See also  പാത്രം കഴുകുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article