Saturday, April 5, 2025

ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) : പറക്കോട് ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ (He climbed the tree to cut branches) വയോധികൻ മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജൻ (Rajan is a native of Koduman Chiranikal) (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ അവശനായി മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു.

ഫയർഫോഴ്സ് എത്തി താഴെ എത്തിച്ചപ്പേഴേക്കും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോര്ട്ടം പരിശോധന നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

See also  വൃദ്ധ മരിച്ച നിലയില്‍, മൃതദേഹത്തിന് 2 ദിവസം പഴക്കം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article