കെഎസ്ഇബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ച നാല് പേര്‍ക്കെതിരെ കേസെടുത്തു

Written by Web Desk1

Published on:

പത്തനംതിട്ട (Pathanamthitta) : കെ എസ് ഇ ബി ഓവർസീയറെ (KSEB Overseer) ഓഫീസിൽ കയറി മർദിച്ചതിനു കേസെടുത്ത് പൊലീസ്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതിന്‍റെ പേരിൽ ആയിരുന്നു മർദ്ദനം.

പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്‍റ് രാജിനെയാണ് മർദിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായി. എഴുമറ്റൂർ സ്വദേശികൾ ആയ നാല് പേർക്ക് എതിരെ പെരുമ്പട്ടി പൊലീസാണ് കേസെടുത്തിട്ടുള്ളത്.

See also  കെ.എസ്.ഇ.ബി ഇനിയും തുടങ്ങാത്ത പ്രവൃത്തികൾ റദ്ദാക്കുന്നു

Leave a Comment