തിരുവനന്തപുരം (Thiruvananthapuram) : ഇന്ന് കേരളപ്പിറവി. നന്മയുടെ പ്രതീകമായ ഐക്യ കേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ മറ്റൊരു പേരായി കേരളം ഇന്ന് മാറിയിരിക്കുന്നു.
ഇനിയൊരു പുതിയ ചിത്രത്തിനുള്ള ആദ്യ ചുവടുവെപ്പ് ആണ്. പല തരത്തിലുള്ള പ്രതിസന്ധികളെ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നേരിട്ട കേരളം പുതിയ പ്രതീക്ഷകളോടെ കേരളപ്പിറവിയെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. അന്ന് തൊട്ട് ഇന്ന് വരെ ചെറുത്തു നില്‍പ്പുകളുടെയും ഒത്തൊരുമയുടെയും പര്യായമായി കേരളം ഇന്നും നിലനില്‍ക്കുന്നു.