Tuesday, May 20, 2025

‘ആൻ്റിയെ എങ്ങനെ പീഡിപ്പിക്കാം’ ഗൂഗിളിൽ തിരഞ്ഞു കണ്ടുപിടിച്ചു വീട്ടമ്മയെ ആക്രമിച്ച 16-കാരൻ പിടിയിൽ…

Must read

- Advertisement -

ഇടുക്കി (Idukki) : കട്ടപ്പന (Kattappana) യിലാണ് സംഭവം. മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരന്‍ (teenager) പിടിയിലായി. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍, 16-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.

‘അയല്‍വാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുള്‍പ്പെടെ കൗമാരക്കാരന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററി (Internet search history) പരിശോധിച്ചതോടെയാണ് പോലീസ് ഇത് കണ്ടെത്തിയത്.

See also 
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article