കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകം…….

Written by Web Desk1

Published on:

ന്യൂഡല്‍ഹി (New Delhi) : മദ്യനയക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി ( Delhi Chief Minister Arvind Kejriwal) ന്‍റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് എഎപി. കെജ്‌രിവാളിന്‍റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. അതേസമയം, കെജ്‌രിവാൾ ആരോഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാര്‍ ജയില്‍ അതികൃതര്‍ വ്യക്തമാക്കി.

To advertise here, Contact Us
കെജ്‌രിവാള്‍ കടുത്ത പ്രമേഹരോഗിയാണെന്ന് ഡല്‍ഹി മന്ത്രി ആതിഷി എക്‌സില്‍ കുറിച്ചു. ആരോഗ്യവാനല്ലാതിരുന്നിട്ടും രാജ്യത്തിനുവേണ്ടി കെജ്‌രിവാൾ അഹോരാത്രം ജോലിയെടുക്കുകയാണ്. അറസ്റ്റിനു ശേഷം അദ്ദേഹത്തിന്‍റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബി.ജെ.പി ആപായപ്പെടുത്തുകയാണ്. കെജ്‌രിവാളിനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഈ രാജ്യവും ദൈവവും പൊറുക്കില്ല, ആതിഷി എക്‌സില്‍ കുറിച്ചു.

ജയിലിലെത്തുമ്പോള്‍ 55 കി.ഗ്രാം ആയിരുന്നു കെജ്‌രിവാളിന്റെ ശരീരഭാരമെന്നും അതിനുശേഷം മാറ്റമുണ്ടായിട്ടില്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണമാണെന്നും ജയില്‍ അതികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയും യോഗയും ധ്യാനവും കെജ്‌രിവാള്‍ ചെയ്തുവെന്നും അവർ പറഞ്ഞു.

See also  കോലിയെ നേരില്‍ക്കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല- ജോക്കോവിച്ച്

Leave a Comment