ഭാരത് അരി വെറും ഒന്നരമണിക്കൂറിൽ വിറ്റുപോയത് 100 ക്വിന്റൽ

Written by Web Desk1

Published on:

കണ്ണൂർ (Kannur): കേന്ദ്ര ഗവൺമെന്റിന്റെ Central Government) ഭാരത് അരി (Bharath Rice) ക്ക് സംസ്ഥാനത്ത് വൻ സ്വീകരണം. ഇന്നലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാം പീടികയിൽ അരിയെത്തിച്ചിരുന്നു. വെറും ഒന്നര മണിക്കൂറിനുള്ളിൽ 100 ക്വിന്റൽ അരിയാണ് വിറ്റുപോയത്.

ബി ജെ പിയുടെ പ്രാദേശിക പ്രവർത്തകരായ സി വി സുമേഷ്, പി ആർ രാജൻ, റജീവ് കല്യാശ്ശേരി, അരുൺ കൈതപ്രം, പ്രകാശൻ കീച്ചേരി, സത്യൻ കരിക്കിൻ, ഒ പി രതീഷ് (Local BJP workers CV Sumesh, PR Rajan, Rajeev Kalyassery, Arun Kaitapram, Prakashan Keechery, Sathyan Karikin and OP Ratheesh) എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിൽപന നടത്തിയത്. ആയിരത്തോളം പേരാണ് അരി വാങ്ങാനെത്തിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാരൻകുളങ്ങരയിലും ഭാരത് അരി എത്തിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ഒടുവിൽ ടോക്കൺ അടിസ്ഥാനത്തിൽ ആയിരം പേർക്ക് വിതരണം ചെയ്തിരുന്നു. കിലോയ്ക്ക് 29 രൂപയാണ് വില. 10 കിലോ പാക്കറ്റാണ് ഇവർ വാങ്ങിയത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതലിടങ്ങളിൽ ഭാരത് അരി എത്തിച്ചേക്കും.

See also  കേന്ദ്രം സംസ്ഥാനത്തിന് 4,000 കോടി അനുവദിച്ചു....

Related News

Related News

Leave a Comment