കാലടിയില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

Written by Web Desk1

Published on:

കൊച്ചി: കാലടി മറ്റൂര്‍ ജംഗ്ഷനില്‍ വാഹനാപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. രണ്ട് ഇന്നോവ കാറും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.

രാവിലെ ഒമ്പത് മണിയോടടുപ്പിച്ചാണ് അപകടമുണ്ടായത്. എതിര്‍ദിശകളില്‍ വന്ന രണ്ട് ഇന്നോവ കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ ഒരു കാറിന് പിന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്കും ആ വാഹനത്തില്‍ ഇടിക്കുകയും അതിലുണ്ടായിരുന്നവര്‍ തെറിച്ചുവീഴുകയുമായിരുന്നു

കോയമ്പത്തൂരില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഒരു ഇന്നോവ കാറിലുണ്ടായിരുന്നത്. രണ്ടാമത്തെ കാറില്‍ തിരുവനന്തപുരത്തുനിന്നുള്ള ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും.

See also  അരിക്കും ആട്ടയ്ക്കും ഒപ്പം ഇനി ഭാരത് പരിപ്പും

Leave a Comment