Wednesday, June 4, 2025

യാത്രക്കാരന്‍റെ ബാഗ് തുറന്നപ്പോൾ കസ്റ്റംസുകാർ കണ്ടെത്തിയത് ഇഴഞ്ഞു നീങ്ങുന്ന വിഷപ്പാമ്പുകളെ…

Must read

- Advertisement -

ബാങ്കോക്ക് (Bankok) : മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത് ഡസൻ കണക്കിന് വിഷപ്പാമ്പുകളെ, അതും പലയിനം അണലികളെ. (Dozens of poisonous snakes, including several species of vipers, were seized during customs checks at Mumbai airport.) തായ്‍ലന്‍ഡില്‍ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരന്‍റെ ബാഗേജില്‍ നിന്നാണ് വിഷപ്പാമ്പുകളെയടക്കം പിടിച്ചെടുത്തത്. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു. തായ്ലന്‍ഡില്‍ നിന്നെത്തിയ ഇന്ത്യക്കാരനില്‍ നിന്നാണ് ഇവരെ പിടിച്ചെടുത്തത്.

ഇതിന് പുറമെ മൂന്ന് സ്പൈഡര്‍ ടെയില്‍ഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജില്‍ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാള്‍ കടത്തി കൊണ്ട് വന്നിരുന്നു.
ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികൂടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങള്‍ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്. ഫെബ്രുവരിയില്‍ മുംബൈ കസ്റ്റംസ് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന സിയാമംഗ് ഗിബ്ബണുകളെ പിടികൂടിയിരുന്നു.

See also  ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ ; മുന്നറിയിപ്പുമായി യു.എ.ഇ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article