വാഷിങ്ടൺ (Washington) : ഇതാ നമ്മുടെ സുന്ദരൻ ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഒരു ഛിന്നഗ്രഹം എത്തുന്നു. 2002 എൻ.വി 16 എന്ന ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്.
മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. 580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. ഏന്നാൽ സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ ഇപ്പോൾ നിരീക്ഷിക്കുന്നത്.