നാളെ രാത്രി ഭൂമിക്കരികിലൂടെ ഒരു കൊള്ളിയാൻ പായും!

Written by Web Desk1

Published on:

വാഷിങ്ടൺ (Washington) : ഇതാ നമ്മുടെ സുന്ദരൻ ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഒരു ഛിന്നഗ്രഹം എത്തുന്നു. 2002 എൻ.വി 16 എന്ന ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്.

മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. 580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്ന​ഗ്രഹത്തിന്റെ സഞ്ചാരപാത. ഏന്നാൽ സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ ഇപ്പോൾ നിരീക്ഷിക്കുന്നത്.

See also  അറബ് രാജ്യത്തെ ഹിന്ദു ക്ഷേത്രം നരേന്ദ്രമോദി ഇന്ന് സമർപ്പിക്കും

Leave a Comment