Friday, April 4, 2025

യാത്രക്കാരിയുടെ തലയിൽ പേനുകൾ; വിമാനം അടിയന്തിരമായി നിലത്തിറക്കി …

Must read

- Advertisement -

ന്യൂയോര്‍ക്ക് (Newyork) : യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

യാത്രക്കാര്‍ പരിഭ്രാന്തരല്ലായിരുന്നു, ഭയപ്പെടും വിധം അവിടെ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വിമാനം ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടിയതായും ജുഡെല്‍സണ്‍ വിഡിയോയില്‍ പറഞ്ഞു.

See also  ഇന്തോനേഷ്യയിൽ സുനാമി ആശങ്ക…. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് വിമാനത്താവളം അടച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article