തന്റെ ഇഷ്ടകഥാപാത്രമായ ബാര്‍ബി ഡോളി (Barbie Doll) നോടുള്ള താത്പര്യം മൂലം അവരെപ്പോലെയാകാന്‍ 43 തവണയാണ് അവര്‍ സര്‍ജറിക്ക് വിധേയയായത്. ചില നടീനടന്മാരോടും കഥാപാത്രങ്ങളോടുമുള്ള ആരാധനമൂലം ശരീരത്തില്‍ സര്‍ജറികള്‍ നടത്തി അവരുടെ രൂപസാദൃശ്യം സ്വന്തമാക്കിയ ആളുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ ഇറാഖില്‍ നിന്നുള്ള 29കാരിയാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇറാഖിലെ ബാഗ്ദാദ് സ്വദേശിയായ ഡാലിയ നയീം (Dalia Naeem, a native of Baghdad, Iraq) തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ബാര്‍ബി ഡോളിന്റെ രൂപസാദൃശ്യം സര്‍ജറികള്‍ക്ക് ശേഷം സ്വന്തമാക്കി.
നടിയും അവതാരകയുമായ ഡാലിയയ്ക്ക് സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 995000 ഫോളോവേഴ്‌സ് ഉണ്ട്. തന്റെ ചിത്രങ്ങളും വീഡിയോകളും അവര്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍, ബാര്‍ബിയുടെ രൂപം ഡാലിയ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവരെ സമൂഹമാധ്യമത്തില്‍ പിന്തുടരുന്ന പലരും രൂപമാറ്റം അവര്‍ക്ക് ഇണങ്ങുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഡാലിയയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ് പ്രതികരണമായി ലഭിക്കുന്നത്. ഡാലിയയെ കാണാന്‍ ബാര്‍ബി ഡോളിനെപ്പോലെയില്ലെന്നും പകരം സോംബിയെ പോലെയാണെന്നും ഒട്ടേറെപ്പേര്‍ പറഞ്ഞു.