Wednesday, April 2, 2025

അതിസുന്ദരിയായ റഷ്യൻ ബൈക്കർ അപകടത്തിൽ മരിച്ചു

Must read

- Advertisement -

അങ്കാറ (Ankhara) : റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസറും ബൈക്കറുമായ തത്യാന ഓസോലിന (38) തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തത്യാനയുടെ ബെെക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. റഷ്യയിലെ അതിസുന്ദരിയായ ബെെക്ക് റെെഡർ എന്നാണ് തത്യാന അറിയപ്പെട്ടിരുന്നത്. തുർക്കിയിലെ ടുഡേ എന്ന മാദ്ധ്യമമാണ് അപകടവിവരം റിപ്പോർട്ട് ചെയ്തത്.

മറ്റൊരു ബെെക്കർ തത്യാനയുടെ ബെെക്കിലിടിച്ചു. ഉടൻ ബ്രേക്കിട്ടെങ്കിലും നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തത്യാനയുടെ സഹയാത്രികനായ തുർക്കി ബെെക്കർ ഒനുർ ഒബട്ടിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.’മോട്ടോതാന്യ’ എന്ന പേരിലാണ് തത്യാന ഓസോലിന അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സമുള്ള ജനപ്രിയ മോട്ടോ വ്ലോഗർ ആയിരുന്നു തത്യാന. ഇവർക്ക് 13 വയസുള്ള മകനുണ്ട്.

See also  തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിലെ തീപിടിത്തം: ജീവനക്കാരന്‍ ടോയ്‌ലെറ്റില്‍ കുടുങ്ങിയതെങ്ങനെ? മരണത്തില്‍ വ്യക്തത വരാതെ പോലീസ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article