ധനവാനാകാൻ ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിച്ചു നോക്കു…….

Written by Web Desk1

Published on:

ധനവരവിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് അധികം ആൾക്കാരും . ചിലര്‍ വിശ്വാസങ്ങളെ കൂട്ടുപിടിയ്ക്കുന്നു. ചിലര്‍ ആചാരങ്ങളെ കൂട്ടു പിടിയ്ക്കുന്നു. ഇത്തരം ചിലതനുസരിച്ച് പ്രത്യേക രീതിയില്‍ ഒരു നമ്പര്‍ എഴുതി നാം സൂക്ഷിയ്ക്കുന്നത് ധനവരവിന് സഹായിക്കും. ഓരോ നമ്പറിനും അതിന്റേയായ ശക്തിയുണ്ട്. ഇത് കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ അതിന്റെ ഗുണഫലവും ലഭിയ്ക്കും. മഹാലക്ഷ്മിയുടെ ബീജമന്ത്രവും ഒരു ഏഞ്ചല്‍ നമ്പറും ചേര്‍ത്ത് എഴുതുന്നതാണ് ഗുണം നല്‍കുക. ഇന്ത്യയിലേക്കാള്‍ കൂടുതല്‍ പുറംനാടുകളിലുള്ളവരാണ് ഏഞ്ചല്‍ നമ്പര്‍ ഉപയോഗിയ്ക്കുന്നത്.

ഏഞ്ചൽ നമ്പർ

പൂജകളും വഴിപാടുകളും ആവശ്യമില്ലാത്ത ഒരു വഴിയാണിത്. ഓരോ ദേവതമാർക്കും ഓരോ ബീജാക്ഷരമുണ്ട്. ബീജം എന്നത് വിത്താണ്. ഇതിൽ നിന്നാണ് സസ്യമുണ്ടാകുന്നത്. ഇതിനാൽ ബീജാക്ഷരത്തിലൂടെ പണവും നേടാം. മഹാലക്ഷ്മിയാണ് ധനദേവത. ശ്രീം എന്നതാണ് ലക്ഷ്മീദേവിയുടെ ബീജാക്ഷരം. ഓരോരോ ചൈതന്യത്തിനും ഓരോ ബീജാക്ഷരമുണ്ട്. ധനദേവതയായ ലക്ഷ്മീദേവിയുടെ ബീജാക്ഷരമായ ശ്രീയ്‌ക്കൊപ്പം ഒരു പ്രത്യേക ഏഞ്ചൽ നമ്പർ കൂടി എഴുതിയാലാണ് ധനനേട്ടമുണ്ടാകുക.

എപ്പോൾ എഴുതണം
ധനവരവിനായുള്ള ഏഞ്ചൽ സമ്പർ മാത്രമാണ് നാം ഉപയോഗിയ്ക്കുന്നതെങ്കിൽ എപ്പോൾ വേണമെങ്കിലും എഴുതുന്നതിൽ പ്രശ്‌നമില്ല. എന്നാൽ ബീജാക്ഷരം കൂടി ഉപയോഗിയ്ക്കുന്നതിനാൽ കുളിച്ച് ശുദ്ധമായ അവസ്ഥയിൽ എഴുതുക. ഇത് പൗർണമിയിൽ എഴുതാം, കറുത്തവാവ് കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച, ഈ ദിവസം ചന്ദ്രൻ വലുതായി വരുന്നു. ധനവരവിനെ സൂചിപ്പിയ്ക്കാൻ ഈ ദിവസം ചെയ്യുന്നു. കറുത്ത വാവ് കഴിഞ്ഞ് മൂന്നാമത്തെ ദിവസവും ഇത് എഴുതാം. രാഹുകാലത്തും യമകണ്ഠകാലത്തും എഴുതരുത്.

എഴുതേണ്ട നമ്പർ
ഈ നമ്പർ എഴുതാൻ ബേ ലീഫിൽ എഴുതാം, ഇതല്ലെങ്കിൽ ആലിലയിൽ എഴുതാം. ഇവ താഴെ വീണതാകരുത്. ഇതല്ലെങ്കിൽ ലൈനില്ലാത്ത വെള്ളപ്പേപ്പറിൽ എഴുതാം. ഇലകളിൽ എഴുതുമ്പോൾ പവർ കൂടുതലാണ്. ഇലകളിൽ നാം കടം എന്ന വാക്കൊരിയ്ക്കലും എഴുതരുത്. ഇലയിൽ എഴുതുകയാണെങ്കിൽ ഇതിൽ കീറലുണ്ടാകരുത്. വൈകീട്ട് ആറിന് ശേഷം ആലില പറിയ്ക്കരുത്. ഗ്രീൻ മഷിയുള്ള പേന കൊണ്ടെഴുതണം. കാരണം പച്ചയാണ് ധനവരവിനെ സൂചിപ്പിയ്ക്കുന്നത്. 2918 എന്നതാണ് ഈ മാജിക് നമ്പർ. ഇത് എഴുതി പഴ്‌സിൽ വയ്ക്കാം. ഇതല്ലെങ്കിൽ പണം വയ്ക്കുന്ന അലമാരയിൽ വയ്ക്കാം. ഇത് ഇടയ്ക്കിടയ്ക്ക് വായിക്കുന്നത് നല്ലതാണ്.

പേപ്പർ കളയേണ്ടത്
ഈ ഇലയോ പേപ്പറോ പഴകിപ്പോയാൽ ഇത് മാറ്റി പുതുതായി എഴുതി വയ്ക്കണം. സമയം നോക്കി ദിവസങ്ങൾ നോക്കി തന്നെ എഴുതണം. മാറ്റുന്ന പേപ്പർ ആരും ചവിട്ടാത്തിടത്ത് നോക്കി ഇടണം. ആരും ചവിട്ടാത്തിടത്ത് ഇടാൻ സാധ്യമല്ലെങ്കിൽ ഈ പേപ്പറോ ഇലയോ കത്തിച്ചു കളയാം. ഇത് ഒരു ജോലിയും ചെയ്യാതിരിക്കുന്നവരല്ല എഴുതേണ്ടത്. ഭർത്താവ് ജോലിയ്ക്കു പോകുന്നുവെങ്കിൽ ഭാര്യയ്ക്ക് ജോലിയില്ലെങ്കിലും എഴുതാം. അതായത് ഒരു വരുമാനസ്രോതസുണ്ടാകണം. ഇതല്ലാതെ വെറുതേയിരുന്ന് നമ്പർ എഴുതിയിട്ട് കാര്യമില്ല.

See also  ചലിക്കുന്ന കൽവിളക്കിന് അടിയിൽ കോടികൾ വിലവരുന്ന സ്വർണം; കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ദിവസവും നടക്കുന്ന അത്ഭുതം…

Leave a Comment