വാസ്തുദോഷമുള്ള വീട് എങ്ങനെ തിരിച്ചറിയാം?

Written by Web Desk1

Published on:

വീടു പണിയുന്നതിന് വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുകൂലമായ ദിവസങ്ങളും മറ്റു കാര്യങ്ങളും?

കൃഷ്ണപക്ഷത്തില്‍ രേവതി, രോഹിണി എന്നീ നക്ഷത്രങ്ങള്‍ ഒത്തുവരുന്ന ദിവസങ്ങള്‍ അനുകൂലമാണ്. കൂടാതെ ബുധന്‍, വ്യാഴം ദിവസങ്ങള്‍ ഉത്തമവും ഞായര്‍, വെള്ളി എന്നീ ദിവസങ്ങള്‍ മധ്യമവും ആണ്. കറുത്ത വാവ്, വെളുത്ത വാവ് തുടങ്ങി അഞ്ചുദിവസം മരം മുറിക്കുന്നതു നന്നല്ല. വീടിന്റെ പൂമുഖ വാതിലിന് കഴിയുന്നതും പ്ലാവ്, തേക്ക്, ആഞ്ഞില്‍, മഹാഗണി എന്നീ വൃക്ഷത്തിന്റെ തടികള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്. കഴിയുമെങ്കില്‍ ഒരിനം തടിതന്നെ വീടിന്റെ ആവശ്യത്തിനു വേണ്ട എല്ലാത്തിനും ഉപയോഗിക്കുന്നതും നല്ലതാണ്. ഊര്‍ജപ്രവാഹത്തെ ക്രമീകരിക്കുന്നതിന് ഇതു വളരെയധികം ഉപകാരം ചെയ്യും. പുതിയ വീടു പണി യുമ്പോള്‍ പഴയ വീടു പൊളിച്ച തടികള്‍ ഉപയോഗിക്കാതിരിക്കു ന്നത് വളരെ നല്ലതാണ്. നല്ല തടി കൊണ്ടു പണിഞ്ഞിട്ടുള്ള വീടു കള്‍ക്ക് അതിന്റേതായ ഗുണവും അതില്‍ വസിക്കുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

വാസ്തുദോഷമുള്ള വീട് എങ്ങനെ തിരിച്ചറിയാം?

വാസ്തുദോഷമുള്ള വീട്ടില്‍ ഒരു വാസ്തുപണ്ഡിതന്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ ആ വീടിന്റെ സന്തുലനാവസ്ഥയെപ്പറ്റി ഗ്രഹിക്കാന്‍ സാധിക്കും. നെഗറ്റീവ് എനര്‍ജി തളം കെട്ടിനില്‍ക്കുന്ന വീടാണെങ്കില്‍ ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിക്കും. വീടിനു വാസ്തുദോഷം സംഭവിക്കാവുന്ന ഭാഗങ്ങള്‍ പൂമുഖ വാതില്‍, അടുക്കള, പൂജാമുറി, സ്‌റ്റെയര്‍കെയ്‌സ്, അസ്ഥാനത്തുള്ള ബെഡ്‌റൂമുകള്‍, സ്ഥാനം തെറ്റിയുള്ള ബാത്ത് റൂമുകള്‍, ഇടനാഴികകള്‍, ആവശ്യത്തിന് ജനലും വാതിലും ഇല്ലാതെയിരിക്കുന്നത,് ദിക്കുകള്‍ മാറി ഇരിക്കുന്ന വീട് മുതലായവയാണ്. വീടിനെ സംബന്ധിച്ച് അതില്‍ വസിക്കുന്നവരുടെ ആരോഗ്യത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. ക്രമമായ രീതിയിലുള്ള ഊര്‍ജപ്രവാഹം ഇല്ലാത്ത വീടുകളില്‍ വസിക്കുന്നവര്‍ക്ക് ഒരിക്കലും തന്നെ ആരോഗ്യം ഉണ്ടായിരിക്കില്ല. മാത്രമല്ല അവരെന്നും നിത്യരോഗികളു മായിരിക്കും. ഭൂമിയില്‍നിന്ന് വമിക്കുന്ന ഭൗമോര്‍ജവും പ്രപഞ്ച ത്തില്‍നിന്ന് കിട്ടുന്ന പ്രാപഞ്ചികോര്‍ജവും ഒരു വീടിനെ സംബന്ധിച്ചിടത്തോളം പ്രാണവായു തന്നെയാണ്. ഇതിനു തടസം വന്നാല്‍ ആ വീട്ടില്‍ വസിക്കുന്നവരുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കും. ചില വീടുകളില്‍ കന്നിമൂലയില്‍ (തെക്കു പടിഞ്ഞാറ്) അടുക്കള സ്ഥാപിച്ചു കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള വീടുകളില്‍ ആ വീട്ടിലെ ഗൃഹനായിക നിത്യരോഗിയായിരിക്കും. കൂടാതെ മാരകമായ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ പിടികൂടാനും സാധ്യതയുണ്ട്.

ചില വീടുകളില്‍ പ്രസ്തുത അടുക്കള ഒരു പടി താഴ്‌ത്തി പണിഞ്ഞിട്ടുള്ളതായി കണ്ടിട്ടുണ്ട്. ഇതു വാസ്തുശാസ്ത്രത്തിന് നൂറുശതമാനവും എതിരാണ്. ഗൃഹാന്തരീക്ഷത്തിന് അനുകൂലമായ രീതിയില്‍ വടക്കുകിഴക്ക് ഈശാനകോണിലും തെക്കുപടിഞ്ഞാറ് കന്നിമൂലയിലും ബ്രഹ്മസ്ഥാനത്തും അഗ്നികോണ്‍ ഒഴിച്ച് വരുന്ന കിഴക്കുഭാഗത്തോ പൂജാമുറി എടുക്കാവുന്നതാണ്. പൂജാമുറി പണിയുമ്പോള്‍ ചുമരിനപ്പുറം ബാത്ത്‌റൂം വരാന്‍ പാടില്ല. കൂടാതെ പൂജാമുറിയുടെ മുകള്‍ വശത്തും ബാത്ത്‌റൂം വരാന്‍ പാടില്ല. ഒരു വീടിനെ സംബന്ധിച്ച് അതില്‍ വസിക്കുന്നമനുഷ്യനാണ് പ്രാധാന്യം. എന്നാല്‍ അമ്പലത്തില്‍ ദേവനാണ് പ്രാധാന്യം. ഈ വസ്തുത മനസ്സിലാക്കണം. ഈ കാരണം കൊണ്ടുതന്നെ പൂജാമുറിക്കകത്ത് പടങ്ങള്‍ എല്ലാം പടിഞ്ഞാറോട്ട് അഭിമുഖമായും നമ്മള്‍ നിന്ന് തൊഴുന്നത് കിഴക്കോട്ടും ആയിരിക്കുന്നത് ഉത്തമമാണ്. ഊര്‍ജം നമുക്ക് കിഴക്കുഭാഗത്തു നിന്നാണ് കൂടുതല്‍ ലഭിക്കുന്നത്. ആയതിനാലാണ് ഈ ക്രമീകരണം പറയുന്നത്. എന്നാല്‍, ചില പൂജാമുറിയില്‍ പടിഞ്ഞാറു ഭാഗത്തേക്കു പടങ്ങള്‍ വയ്‌ക്കുവാന്‍ തടസങ്ങള്‍ ഉണ്ടെങ്കില്‍ കിഴക്കോട്ടു പടങ്ങള്‍ വച്ച് ആരാധിക്കുന്നതിലും തെറ്റില്ല.

See also  ഗൃഹപ്രവേശത്തിനു മുന്നേ മൂന്നുനില വീട് തകർന്ന് വീണു

അനാവശ്യമായ അന്ധവിശ്വാസങ്ങള്‍ കലര്‍ത്തി ആര്‍ഭാട രീതിയിലുള്ള പൂജാക്രമീകരണങ്ങള്‍ വീടിനുള്ളിലെ പൂജാമുറിയില്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചില വീടുകളില്‍ ബ്രാഹ്മണര്‍ അവരുടെ തൊഴിലിന്റെ ഭാഗമായി പൂജാമുറിയിലും അഭിഷേകങ്ങള്‍ ചെയ്ത് വരുന്നുണ്ട്. അതു തെറ്റായി എടുക്കുവാന്‍ പാടില്ല. കാരണം അവര്‍ തന്ത്രവിധിപ്രകാരമുള്ള കാര്യങ്ങള്‍ അമ്പലത്തിലും വീട്ടിലും ആചരിക്കുന്നവരാണ്. ഇങ്ങനെയുള്ളവര്‍ക്കു മാത്രമേ ഇത് ബാധകമാവുകയുള്ളൂ.

വീടിനുള്ളിലെ സ്‌റ്റെയര്‍കെയ്‌സ് ക്ലോക്ക് വൈസില്‍ വേണം പണിയാന്‍. ഒന്നുകില്‍ തെക്കോട്ടു നോക്കി കയറണം. അല്ലെങ്കില്‍ പടിഞ്ഞാറോട്ടു നോക്കി കയറണം. വാസ്തുദേവന്റെ തല വരുന്ന ഭാഗമായ വടക്ക് കിഴക്കേ മൂലയില്‍ (ഈശാന കോണില്‍) സ്‌റ്റെയര്‍കെയ്‌സ് പണിയാന്‍ പാടില്ല. പൂമുഖവാതിലിനു നേരേയും സ്‌റ്റെയര്‍കെയ്‌സ് പണിയുന്നത് ഒഴിവാക്കണം.

വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂമുകള്‍ എല്ലാം തന്നെ തെക്കുഭാഗത്തായിട്ടു വരണം. അതില്‍ കന്നിമൂല ബെഡ്‌റൂമാണ് ഏറ്റവും ഉത്തമം. ദമ്പതിമാര്‍ ഒരിക്കലും വടക്കുകിഴക്ക് (ഈശാനകോണില്‍) ഉള്ള ബെഡ്‌റൂം ഉപയോഗിക്കരുത്. അതുപോലെ അഗ്നികോണിലുള്ള (തെക്കുകിഴക്ക്) മുറിയും മാസ്റ്റര്‍ ബെഡ്‌റൂമിന് പറ്റിയതല്ല. മുപ്പതു വയസ്സ് കഴിഞ്ഞിട്ടുള്ള ദമ്പതിമാര്‍ കന്നിമൂല ബെഡ്‌റൂം ഉപയോഗിക്കുന്നതും തെക്കുഭാഗത്ത് തലവച്ചു കിടക്കുന്നതും അവരുടെ ദാമ്പത്യം, സാമ്പത്തികം, ആരോഗ്യം, മാനസി കം, ഉണര്‍വ്, ഉന്മേഷം ഇവയ്‌ക്കെല്ലാം അനുകൂലമാണ്.

വീടിനെ സംബന്ധിച്ച് നാലു മൂലകളിലും ബാത്ത്‌റൂമുകള്‍ പണിയരുത്. കൂടാതെ വീടിന്റെ മധ്യഭാഗത്ത് (ബ്രഹ്മസ്ഥാനം) ബാത്ത്‌റൂം ഒരിക്കലും കൊടുക്കരുത്. ഒരു വീടിനകത്ത് നടുമധ്യത്തില്‍ നിന്നാണു ഭൗമോര്‍ജം നിര്‍ഗമിക്കുന്നത്. ഇതിന് ഒരിക്കലും തടസം ഉണ്ടാക്കരുത്. വലിയ ഹാള്‍ ആണെങ്കില്‍ പോലും മധ്യഭാഗത്ത് വെയിറ്റ് ഉള്ള സാധനങ്ങള്‍ വച്ചു നിറയ്‌ക്കുവാന്‍ പാടില്ല. ബ്രഹ്മ സ്ഥാനത്തിനു നേരേ തുറക്കത്തക്ക രീതിയില്‍ സൈഡിലെ ബാത്ത് റൂമുകള്‍ ക്രമീകരിക്കരുത്.

വീടിനെ സംബന്ധിച്ച് അഷ്ടദിക്കുകള്‍ കണക്കെടുക്കണം. എന്നാല്‍ സാധാരണ വീടുകള്‍ പണിയുമ്പോള്‍ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നുമാത്രമേ നോക്കാറുള്ളു. ഈ ദിക്കുകളില്‍ ഏതെങ്കിലും ഒന്നിനെ നോക്കിയാണ് സാധാരണ വീടിന്റെ പൂമുഖം കൊടുക്കാറുള്ളത്. എന്നാല്‍ പല വീടുകള്‍ക്കും കൃത്യമായ രീതിയിലുള്ള ദിക്കുകള്‍ കിട്ടാറില്ല. അത് ഒരു പരിധിവരെ വാസതു്‌ദോഷം ഉണ്ടാക്കും. ആവശ്യത്തിനു മാത്രമുള്ള ജനല്‍ വാതിലുകളാണ് ഉത്തമം. അനാവശ്യമായി പണിയുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും.

വീടിന്റെ പൂമുഖവാതില്‍ വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ടതാണ്. ഉച്ചം, നീചം എന്ന കണക്കിന്‍ പ്രകാരം ഉച്ചസ്ഥാനത്തു പൂമുഖവാതില്‍ വയ്‌ക്കുന്നതാണ് ഉത്തമം. വീടിന്റെ മൂക്കാണു പൂമുഖവാതില്‍. ഒരു വീടിന്റെ ശ്വസനവും ഇതുവഴിതന്നെയാണ്. അത്രത്തോളം പ്രാധാന്യം പൂമുഖവാതിലിനുണ്ട്. മേല്‍ വിവരിച്ച കാര്യങ്ങള്‍ പരിശോധിച്ചു വാസ്തുദോഷമുള്ള വീട് കണ്ടുപിടിക്കുവാന്‍ സാധിക്കും.

വീടിനകത്തും പുറത്തും സാധനങ്ങള്‍ ക്രമീകരിക്കുന്നത് ഏതുരീതിയില്‍ ആയിരിക്കണം?
വീടിന്റെ പ്രധാന വാതിലിനുനേരേ അകത്തു തടസം വരാത്ത രീതിയില്‍ ആയിരിക്കണം ഫര്‍ണിച്ചര്‍ ക്രമീകരിക്കേണ്ടത്. ഡ്രായിംഗ്ഹാളില്‍ ഭാരമുള്ള സാധനങ്ങള്‍ എല്ലാംതന്നെ തെക്കു ഭാഗത്തായി ക്രമീകരിക്കണം. ഫിഷ് ടാങ്ക്, വാട്ടര്‍ ഫൗണ്ടേഷന്‍ എന്നിവ ഹാളിന്റെ വടക്കുഭാഗത്തായിട്ട് ക്രമീകരിക്കണം. വീടിന്റെ മധ്യഭാഗത്ത് ഭാരമുള്ള സാധനങ്ങള്‍ ഒന്നുംതന്നെ കൊണ്ടിടാന്‍ പാടില്ല. ആ ഭാഗം തുറസ്സായി കിടക്കണം. ഡൈനിംഗ് ടേബി ര്‍ കിഴക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ഇടുന്നതു നല്ലതാണ്.

See also  തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

കുട്ടികള്‍ക്കു പഠിക്കുവാനുള്ള മുറി കിഴക്കും പടിഞ്ഞാറും നല്ലതാണ്. പ്രധാന ബെഡ്‌റൂമായി തെക്കുഭാഗത്ത് വരുന്ന മുറികള്‍ എടുക്കുന്നതാണ് ഉത്തമം. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് കിടക്കുവാന്‍ വടക്കുകിഴക്ക് ഭാഗത്തെ മുറികള്‍ നല്ലതാണ്. കല്ല്യാണം കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് വടക്കുപടിഞ്ഞാറേ ഭാഗത്തെ മുറിയാണ് ഉചിതം. വാഹനം പാര്‍ക്ക് ചെയ്യേണ്ടത് തെക്കു കിഴക്കു ഭാഗത്തോ വടക്കുപടിഞ്ഞാറു ഭാഗത്തോ ആണ്. വാഹനത്തിന്റെ മുന്‍ഭാഗം തെക്കോട്ടു നോക്കിയിടാന്‍ പാടില്ല. മറ്റു മൂന്ന് ദിക്കിലും ആകാവുന്നതാണ്. വീടിന്റെ കോമ്പൗണ്ടിന്റെ മൂലകള്‍ ചേര്‍ത്ത് അനാവശ്യ രീതിയിലുള്ള നിര്‍മിതികള്‍ ഒഴിവാക്കണം.

Leave a Comment