നല്ലരീതിയില്‍ ഉറങ്ങണോ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കിക്കോ..

Written by Web Desk2

Published on:

നല്ലൊരു ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വേണ്ട ഒന്നാണ് ഉറക്കം. നല്ലതായി ഉറങ്ങാന്‍ കഴിയുമെങ്കില്‍ ആരോഗ്യവും അതിനനുസരിച്ച് മെച്ചപ്പെടും. എന്നാല്‍ ഇക്കാലത്ത് പലരും രാത്രിയില്‍ ഉറങ്ങുന്നത് തന്നെ വിരളമാണ്. ജോലി ഭാരവും അമിത സമ്മര്‍ദ്ദവുമൊക്കെ തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ചിലര്‍ക്ക് മറ്റു കാരണങ്ങള്‍ കൊണ്ടും നല്ലൊരു ഉറക്കം കിട്ടണമെന്നില്ല. അതിലൊന്നാണ് ഭക്ഷണം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന നിരവധി ആളുകളുമുണ്ട്. കൂടാതെ നിരവധി പഠനങ്ങളിലും ഇത് പറയുന്നുണ്ട്.

അതുകൊണ്ട് തന്നെ നമ്മള്‍ രാത്രിയില്‍ ഉറക്കത്തിലേക്ക് പോകുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണം. ഉറങ്ങാന്‍ കിടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. എന്തൊക്കെ ഭക്ഷണങ്ങളാണ് നമ്മള്‍ രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

മദ്യം

ഉറക്കം തടസ്സപ്പെടുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദ്യം. മദ്യം കഴിക്കുമ്പോള്‍ സ്വാഭാവികമായി ഉറക്കം വരാം. എന്നാലിത് ഉറക്കെത്തെ തടസ്സപ്പെടുത്തും.

മധുരമടങ്ങിയ ഭക്ഷണങ്ങള്‍

മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതുകൊണ്ട് തന്നെ ഊര്‍ജനിലയില്‍ മാറ്റം വരുത്തുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഉറക്ക തടസ്സവുമുണ്ടാകും.

എരിവുള്ള ഭക്ഷണങ്ങള്‍

ഉറങ്ങാന്‍ പ്രയാസമുണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പ് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസിഡിറ്റി ആസിഡ് റിഫ്‌ലക്‌സ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഉറങ്ങാനും പ്രയാസമാകും.

കൊഴുപ്പ് കൂടി ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പോലെതന്നെ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉറക്കത്തെ തടസ്സപ്പെടുത്താം. രാത്രിയില്‍ താമസിച്ച് കഴിക്കുന്നതോടൊപ്പം ദഹനക്കേട് ഉണ്ടാകാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള ഭക്ഷണങ്ങള്‍ക്ക് പകരം പച്ചക്കറികളോ പഴങ്ങളോ പോലൂള്ള ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും.

കൂടുതല്‍ ഭക്ഷണങ്ങള്‍

എരിവുള്ളതും കൊഴുപ്പുമുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നിട്ട് അതിന് പകരം കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിച്ചാലും ഉറക്കത്തിന് പ്രശ്‌നങ്ങള്‍ വരാം. വയറു നിറച്ച കഴിക്കുന്നത് പല അസ്വസ്ഥതകള്‍ക്കും വഴിയൊരുക്കും. അതിന് പകരം ചെറിയ അളവിലോ ലഘുവായ ഭക്ഷണങ്ങളോ കഴിക്കുക. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇതെല്ലാം ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പേ കഴിക്കണം.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

ഉറക്കമില്ലായ്മയില്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഭക്ഷണങ്ങളാണ് പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ജങ്ക് ഫുഡുകള്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് മൂലം അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഉണ്ടാക്കും. ഇത് മൂലം ദഹനക്കേട് ഉണ്ടാക്കുകയും ഉറക്കം കുറയാനും അത് തടസ്സപ്പെടുത്താനും കാരണമാകും.

പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍

ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമുണ്ടാക്കും. രാത്രിയില്‍ പല പല അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകും.

ഡാര്‍ക്ക് ചോക്ലേറ്റ്, കഫീന്‍

കഫീന്‍ ഒരുപാട് നേരം നമ്മുടെ ശരീരത്തില്‍ നില്‍ക്കും. അതുപോലെ തന്നെ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ കാരണവും കഫീന്‍ കാരണവും രാത്രി ഉറക്കം തടസ്സപ്പെടാം.

Leave a Comment