Thursday, April 3, 2025

അകറ്റിനിർത്താം ജീവിതശൈലി രോഗങ്ങളെ……

Must read

- Advertisement -

എന്താണ് ജീവിതശൈലി എന്ന് തന്നെ മറന്നു തുടങ്ങിയ ഈ കാലഘട്ടത്തിൽ അതിന്‍റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു.

ആയുർവേദം ഒരു ജീവിതരീതി തന്നെയാണ്. ആയുർവേദത്തിൽ ജീവിതശൈലിയിൽ പാലിക്കേണ്ട ചില തത്വങ്ങൾ ചിട്ടയായി വിവരിച്ചിരിക്കുന്നു. നമ്മുടെ പൂർവികരുടെ ദിനചര്യ വളരെ ചിട്ടയുള്ളതായിരുന്നു. അന്ന് തൊടിയിലുള്ള മരുന്നുകൾ ഉപയോഗിച്ച് മുത്തശ്ശിമാർ ചെറിയ രോഗങ്ങൾക്ക് പരിഹാരം കണ്ടിരുന്നു. ശരിയായ ജീവിതശൈലിയിലൂടെ രോഗങ്ങളെ അകറ്റിനിർത്തിയിരുന്നു.

ക്രമം തെറ്റിയ മാറിവന്ന ജീവിതശൈലി ഇന്നത്തെ തലമുറയെ രോഗികളാക്കി.

എന്താണ് ജീവിതശൈലി രോഗങ്ങൾ?

തെറ്റായ ജീവിതശൈലിയുടെ ഫലമായി ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ രോഗങ്ങളാണിവ. പ്രധാനമായും പ്രമേഹം, കൊളസ്ട്രോൾ ആധിക്യം, രക്തസമ്മർദ്ദം, അമിതഭാരം, ഹൃദ്രോഗം, അൽഷിമേഴ്സ്, പിസിഒഡി, വന്ധ്യത, വൃക്കരോഗം, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവ.

പരിഹാരമാർഗ്ഗങ്ങൾ

ദിനചര്യ

ആയുർവേദം അനുശാസിക്കുന്നത് ആരോഗ്യമുള്ള വ്യക്തികൾ സൂര്യോദയത്തിന് മുന്നേ എഴുന്നേൽക്കണം എന്നതാണ്. എന്നാൽ അത്യധികം ക്ഷീണം അസുഖങ്ങൾ ഉള്ളവർ അല്പം കൂടുതൽ ഉറങ്ങുന്നതിൽ തെറ്റില്ല ശേഷം നസ്യം, അഭ്യംഗം, എണ്ണ തേക്കൽ, കുളി, ആഹാരം

വേണം നല്ല ഭക്ഷണ ശീലം

  • മിതമായ ഭക്ഷണം കഴിക്കുക.
  • പഴങ്ങളും പച്ചക്കറികളും ഇലക്കറികളും അടങ്ങിയ പോഷകാഹാരം കഴിക്കുക.
  • ബേക്കറി പലഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.
  • നിത്യേന ഒരു മുട്ട വീതം കഴിക്കുക.
  • ചുവന്ന മാംസാഹാരം ഒഴിവാക്കുക.
  • പഞ്ചസാര, ഉപ്പ്, എണ്ണ, മൈദ എന്നിവ പരിമിതമാക്കുക
  • ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക.
  • അമിതഭാരം നിയന്ത്രിക്കുക.
  • മദ്യപാനം, പുകവലി, മുതലായ ലഹരികൾ ഒഴിവാക്കുക.
  • നിത്യേന വ്യായാമം ചെയ്യുക.

അതായത് എല്ലാ അർത്ഥത്തിലും കൃത്യമായ ആയുർവേദ ജീവിതശൈലിയിലൂടെ രോഗങ്ങളെ അകറ്റാം.

See also  ഈ മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി മലബന്ധം പരിഹരിക്കാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article