തിരുവനന്തപുരത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്? നാല് സീറ്റുകൾ ഒഴിച്ചിട്ടതിന് പിന്നിൽ തന്ത്രം

Written by Taniniram1

Published on:

കൊല്ലം: ലോക്സസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റു പാട്ടികളിൽനിന്ന് കൂടുതൽ നേതാക്കൾ ബിജെപിയിലേക്കെത്തിയേക്കുമെന്ന് റിപ്പോർട്ട്. നാല് സീറ്റുകൾ ബിജെപി നേതൃത്വം ഒഴിച്ചിട്ടത് ഈ പ്രതീക്ഷയിലാണെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായി ബിജെപി നേതൃത്വം ആശയവിനിമയം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ നാല് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. തിരുവനന്തപുരത്തെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തുന്ന നേതാവിനെ കൊല്ലം സീറ്റിൽ മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ പാർട്ടിയിലെത്തിക്കാനായാൽ അതിന്റെ ഗുണം തിരുവനന്തപുരത്ത് കിട്ടുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

See also  വർഗീയതക്കെതിരെ നാടിനു വേണ്ടിക്യാപ്റ്റൻ കളത്തിലേക്ക്

Leave a Comment