മോർട്ടൺസ് ന്യൂറോമ
ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തുള്ള അസ്ഥികൾക്കിടയിൽ സാധാരണയായി മൂന്നാമത്തെയും നാലാമത്തെയും വിരലുകളുടെ ഇടയില്‍ പ്ലാന്റാര്‍ നാഡീകലകൾ കട്ടിയാകുകയും വേദനയുണ്ടാക്കുകയും ചെയ്യും. വളരെ ഇറുകിയ ഷൂസ്, സ്പോർട്സ് പരിക്ക്, പാദങ്ങളുടെ അടിഭാഗത്തേക്ക് കൊഴുപ്പ് പാഡ് കുറയുന്നത് എന്നിവ ഇത്തരത്തിലുള്ള ന്യൂറോമയ്ക്ക് കാരണമാകാം.
പാദത്തില്‍ തീവ്രമായ കത്തുന്ന വേദന ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനമാന്ദ്യം (ഹൈപ്പോതൈറോയ്ഡിസം), കാല്‍പാദത്തിലെ ഫംഗസ് ബാധ (ടീനിയപെഡിസ്), കൃത്യമായ കാരണം അജ്ഞാതമായ എറിത്രോമെലാൽജിയഎന്ന അപൂർവ രോഗത്തിന്റെ ലക്ഷണമായും പാദത്തില്‍ തീവ്രമായ കത്തുന്ന വേദന, ചർമ്മത്തിന്റെ താപനില വർധിക്കൽ, കാൽവിരലുകളുടെയും പാദങ്ങളുടെയും ത്വക്കിന് ചുവപ്പ് നിറം എന്നിവ ഭവിക്കാം. ഷൂസ് അല്ലെങ്കിൽ സോക്സുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, തുകൽ ടാൻ ചെയ്യാൻ ഉപയോഗിക്കുന്ന ചായങ്ങളോ രാസവസ്തുക്കള്‍ എന്നിവ കൊണ്ട് കാല്ചർമത്തിലുണ്ടാകാവുന്ന അലര്‍ജിയും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാം
.
രോഗനിര്‍ണയം
ബാഹ്യമായ പരിശോധനയിലൂടെ ഫംഗസ് ബാധയും മുഴകളുമൊക്കെ കണ്ടെത്താനാവും.
രക്ത പരിശോധനയിലുടെ പ്രമേഹവും തൈറോയ്ഡ് തകരാറുകളും കണ്ടെത്താനാവും.
ഞരമ്പുകളിലുടെയുള്ള ആവേഗ വേഗം പരീക്ഷിക്കുന്ന ടെസ്റ്റുകള്‍ വഴി നാഡി തടസങ്ങള്‍ കണ്ടെത്തുന്നു.
രോഗ ചികിത്സ
ഏതു ചികിത്സാരീതിയായാലും രോഗ ലക്ഷണത്തിന്റെ കാരണം അറിഞ്ഞു ചികില്‍സിച്ചാല്‍ രോഗം പുര്‍ണമായും മാറ്റാനോ നിയന്ത്രിക്കാനോ സാധിക്കും. ഹോമിയോപ്പതി മരുന്നുകളായ സള്‍ഫര്‍, കല്‍ക്കേരിയ, ലൈക്കൊപോടിയം, പള്‍സ് എന്നിവ വളരെ ഫലപ്രദം.