മീസിൽസ് അഥവാ അഞ്ചാംപനി; വാക്സിനേഷനിൽ പല രാജ്യങ്ങളും പിന്നോട്ട്.. റിപ്പോർട്ട്

Written by Taniniram Desk

Published on:

മീസിൽസ് വാക്സിനേഷൻ അഥവാ അഞ്ചാംപനി വാക്സിനേഷൻ നൽകുന്നതിൽ പല രാജ്യങ്ങളും പിന്നില്ലെന്ന് റിപ്പോർട്ട്. ആ​ഗോള തലത്തിൽ ഏകദേശം 33 ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്സിന്റെ നഷ്ടമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാൻ, എത്യോപ്യ, നൈജീരിയ, ബ്രസീൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ, മഡ​ഗാസ്കർ, അം​ഗോള, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് മീസിൽ കുത്തിവെപ്പിന്റെ കാര്യത്തിൽ പിന്നിലെന്ന് വാർത്തകൾ വരുന്നത്.

മീസൽസ് റൂബെല്ല (എം.ആർ) വാക്സിന്റെ രണ്ട് ഡോസും എടുത്താൽ 90 ശതമാനം പേരിലും മീസിൽസ് രോ​ഗം തടയാനാകും. എന്നാൽ ആ​ഗോളതലത്തിൽ 2022-ൽ ഏകദേശം 33 ദശലക്ഷം കുട്ടികൾക്കാണ് വാക്സിൻ നഷ്ടമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 22 ദശലക്ഷത്തോളം പേർക്ക് ഒന്നാം ഘട്ടവും 11 ദശലക്ഷം പേർക്ക് രണ്ടാം ഘട്ട ഡോസും നഷ്ടമായെന്ന് റിപ്പോർട്ടിലുണ്ട്.

ഒരു നവജാത ശിശുവിന് ഒമ്പതുമാസമാകുമ്പോഴാണ് ഒന്നാം ഡോസ് എടുക്കേണ്ടത്. ഒന്നരവയസ്സാകുമ്പോൾ രണ്ടാം ഡോസും എടുക്കണം.

See also  തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

Leave a Comment