Thursday, April 3, 2025

കറുത്ത കടലയുടെ ഗുണങ്ങൾ

Must read

- Advertisement -

കുതിർത്ത കടലയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. കറുത്ത കടല പതിവായി കഴിക്കുന്നത് മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നു.

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. അവയിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയർ വർഗ്ഗങ്ങളിൽ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയിൽ അടങ്ങിയിട്ടുണ്ട്.ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളർച്ച തടയാനും ഊർജ നില വർധിപ്പിക്കാനും കടല നല്ലതാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വളരുന്ന കുട്ടികൾക്കും ഇത് വളരെ ഗുണകരമാണ്. സസ്യാഹാരികൾക്ക് കടലയിലൂടെ പ്രോട്ടീൻ ലഭിക്കും. ഇതിൽ നാരുകൾ അടങ്ങിയിട്ടുളളതിനാൽ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബർ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ കുതിർത്ത കടല രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നു. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് നിലയും കുറവാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

കലോറി വളരെ കുറഞ്ഞതും പോഷകങ്ങൾ ധാരാളം അടങ്ങിയതുമായ കുതിർത്ത കടല ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇന്നുതന്നെ കറുത്ത കടല ഡയറ്റിൽ ഉൾപ്പെടുത്തിക്കൊള്ളൂ. കുതിർത്ത കടലയാണ് കൂടുതൽ മികച്ചത്.

ആൻറി ഓക്സിഡൻറ്, ഫൈബർ, വിറ്റാമിൻ സി എന്നിവ അടങ്ങിയ കുതിർത്ത കടല കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുകയും ചെയ്യും.

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിർത്ത കടല നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെ അകറ്റാനും തലമുടിയുടെ വളർച്ചയ്ക്കും ഇവ സഹായിക്കും.

മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കറുത്ത കടല. കൂടാതെ, പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് നിങ്ങളുടെ രോമകൂപങ്ങളെ ശക്തമായി നിലനിർത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കുതിർത്ത കടല കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയാൻ സഹായിക്കുന്നു

See also  ഈ മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി മലബന്ധം പരിഹരിക്കാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article