Thursday, July 3, 2025

കണ്ണുനിറയ്ക്കുന്ന വാർത്തകൾക്കിടയിൽ ചൂരൽമലയിൽ നിന്നും ആശ്വാസ വാർത്ത; നാലുപേരെ ജീവനോടെ കണ്ടെത്തി

Must read

- Advertisement -

ചൂരല്‍മലയില്‍ നിന്നും നാലാം നാള്‍ ആശ്വാസ വാര്‍ത്ത. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.

അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മലപ്പുറത്ത് ചാലിയാറിന്റെ തീരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ ഭാഗത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. രണ്ട് കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

See also  ഉരുൾപൊട്ടലിന് കാരണം ഡാമിങ് പ്രതിഭാസം; പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ലെന്ന് വിദഗ്ധസംഘം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article