ഗുരുവായൂർ ക്ഷേത്രനടയിൽ റെക്കോർഡ് കല്യാണം ; പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12.35 വരെ 354 വിവാഹങ്ങൾ

Written by Taniniram

Published on:

ഗുരുവായൂര്‍ ക്ഷേത്രനട ഞായറാഴ്ച വിവാഹ മേളത്തില്‍ മുങ്ങി. മൊത്തം 334 വിവാഹങ്ങളാണ് നടന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു കല്യാണങ്ങള്‍. ഗുരുവായൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍. 354 എണ്ണം ശീട്ടാക്കിയിരുന്നു. പുലര്‍ച്ചെ നാലു മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. സാധാരണ രാവിലെ അഞ്ചു മുതലാണ് വിവാഹങ്ങള്‍ ആരംഭിക്കാറുള്ളത്. എണ്ണം കൂടിയതിനാലാണ് പുലര്‍ച്ചെ നാലു മുതലാക്കിയത്.

ആറു മണ്ഡപങ്ങളിലായി താലികെട്ട് നടന്നു. നിലവില്‍ നാലു മണ്ഡപങ്ങളാണുള്ളതെങ്കിലും തിരക്ക് കാരണം ആറെണ്ണമാക്കുകയായിരുന്നു. കല്യാണ സംഘങ്ങളെ ആദ്യം തെക്കേ നടയിലെ പന്തലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ നിന്ന് ടോക്കണ്‍ നല്‍കി. വധൂവരന്‍മാരും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെ ഊഴമനുസരിച്ച് മണ്ഡപങ്ങളിലേക്ക് വിട്ടു.

താലികെട്ടിന് അഞ്ചു മിനിറ്റായിരുന്നു സമയം. ഒരേ സമയം ആറു മണ്ഡപങ്ങളിലും കല്യാണങ്ങള്‍. താലികെട്ട് കഴിഞ്ഞ് വധൂവരന്‍മാര്‍ക്ക് ദീപസ്തംഭത്തിനു മുന്നില്‍ ഒരു മിനിറ്റ് തൊഴാനുള്ള അവസരവും നല്‍കി. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 49 കല്യാണങ്ങള്‍ നടന്നു. രാവിലെ എട്ടിനുള്ളില്‍ 185 എണ്ണം കഴിഞ്ഞു.

Related News

Related News

Leave a Comment