Saturday, April 5, 2025

മാത്യു കുഴൽനാടനും അൻവർ സാദത്തും ഐസി ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിലേക്ക് കയറി;വാച്ച് ആൻഡ് വാർഡുമായി ഉന്തും തളളും

Must read

- Advertisement -

തിരുവനന്തപുരം: നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് സഭ തന്നെ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എഎന്‍ഷംസീര്‍ അറിയിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനര്‍ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസില്‍ കയറി. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങുമ്പോള്‍ അതിനെ എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന സന്ദേശമാണ് ഭരണപക്ഷവും നല്‍കുന്നത്.

പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമര്‍ശമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയില്‍ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. 

See also  സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പി.ബി.നൂഹിന് നല്‍കി; ശിഖ സുരേന്ദ്രന്‍ പുതിയ ടൂറിസം ഡയറക്ടര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article