നിതിന്‍ അഗര്‍വാളിനെ ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്നും കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. കേരള കേഡറിലെ ഉദ്യോഗസ്ഥനായ അദ്ദേഹം സംസ്ഥാന സര്‍വ്വീസിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സേനയിലെ ഏകോപനത്തിലുണ്ടായ വീഴ്ചയിലാണ് നിതിന്‍ അഗര്‍വാളിനെ മാറ്റാനുണ്ടായ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രത്തിന്റെ അസാധാരണ നടപടി കേരളസര്‍ക്കാരിനാണ് തലവേദനയുണ്ടാക്കിയിരിക്കുന്നത്. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നിതിന്‍ അഗര്‍വാളിന് സേനയില്‍ ഉന്നത പദവി നല്‍കേണ്ടി വരും
നിലവില്‍ ഷെയ്ഖ് ദര്‍വേശ് സാഹിബാണ് പോലീസ് മേധാവി. സീനിയോറിട്ടിയില്‍ സാഹിബിനും മുകളിലാണ് നിതിന്‍ അഗര്‍വാള്‍.
ഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ നിതിന്‍ അഗര്‍വാളായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേസ് ഡിജിപിയായത്. നിതിന്‍ അഗര്‍വാള്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പോലീസ് സേനയില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.