കുഞ്ഞ് കുട്ടികളുടെ ഭക്ഷണമായ നെസ്ലെയുടെ സെറലാക്കില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ പഞ്ചസാര രഹിത സെറലാക്ക് അവതരിപ്പിക്കാന്‍ നെസ്‌ലെ തീരുമാനിച്ചു. നവംബറോടെ പുതിയ സെറലാക്ക് എത്തുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ബേബി ഉല്‍പന്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തതിന് കമ്പനി കടുത്ത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, വികസിപ്പിച്ച സെറലാക്ക് ശ്രേണിയില്‍ 21 വേരിയന്റുകളുണ്ടാകും,സെറലാക്കില്‍ പഞ്ചസാര ചേര്‍ക്കുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അനുവദനീയമായ പരിധിക്കുള്ളിലാണെന്നും പ്രാദേശിക ഭക്ഷ്യ ചട്ടങ്ങള്‍ പാലിക്കുന്നുവെന്നും നെസ്ലെ ഇന്ത്യ മുമ്പ് സ്വയം ന്യായീകരിച്ചെങ്കിലും സോഷ്യല്‍ മീഡിയിലടക്കം വന്‍ വിമര്‍ശനമാണ് നെസ്‌ലെയ്‌ക്കെതിരെ ഉണ്ടായത്. നിരവധി പേര്‍ സെറലാക്ക് ഉപേക്ഷിച്ചതോടെയാണ് വിപണി പിടിക്കാന്‍ കമ്പനിയുടെ പുതിയ നീക്കം.