കൊച്ചി: എം.മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നായിരുന്നു മുന്‍പ് ലഭിച്ചിരുന്ന വിവരം. ഇതിനുള്ള ആലോചനകള്‍ എസ്ഐടി നടത്തവെയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം എത്തിയത്. എസ്ഐടി നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ മടക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുകേഷിന്റെ കാര്യത്തില്‍ അപ്പീല്‍ നല്‍കാത്ത പക്ഷം ഇടവേള ബാബുവിന് ജാമ്യം ലഭിച്ച കേസിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.
![](https://taniniram.com/wp-content/uploads/2024/08/mukeshh.jpg)
മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകില്ല
Written by Taniniram
Published on: