കണ്ണൂരില്‍ റബ്ബര്‍ തോട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി കുംഭം കിട്ടി; പുരാവസ്തുവകുപ്പ് പരിശോധിക്കും

Written by Taniniram

Published on:

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കിട്ടി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് സ്വര്‍ണമാണെന്ന് സംശയിക്കുന്ന നിരവധി വസ്തുക്കള്‍ ഉള്‍പ്പെടുന്ന പാത്രം ലഭിച്ചത്. മഴക്കുഴി നിര്‍മിക്കുന്നതിനിടെയാണ് സ്വര്‍ണ ലോക്കറ്റുകള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് ലഭിച്ചത്. ആദ്യഘട്ടത്തില്‍ ബോംബാണെന്ന് വിചാരിച്ച് ഭയന്ന് ഇവര്‍ പാത്രം തുറന്ന് നോക്കിയപ്പോള്‍ കണ്ടത് സ്വര്‍ണമെന്ന് തോന്നിക്കുന്ന നിരവധി വസ്തുക്കളാണ്.

റബ്ബര്‍ തോട്ടത്തില്‍ കുഴിയെടുത്തപ്പോഴാണ് 18 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി ലഭിക്കുന്നത്. ഓട്ടുപാത്രത്തിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് സ്വര്‍ണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ തന്നെ ഈ വിവരം പഞ്ചായത്തില്‍ അറിയിക്കുകയും പഞ്ചായത്ത് ഈ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഓട്ടുപാത്രത്തിലുള്ളത് സ്വര്‍ണം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

പൊലീസ് ആഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിക്കും.

See also  ശബരിമലയിലെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു....

Related News

Related News

Leave a Comment