കുടുംബ കലഹം; കൊച്ചിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Written by Taniniram

Updated on:

കൊച്ചി : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് ഇവര്‍ പറവൂറില്‍ താമസം തുടങ്ങിയത്.

എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുകയായിരുന്നു.വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ചില മാനസിക പ്രശ്‌നങ്ങള്‍ വനജയ്ക്ക് ഉണ്ടായിരുന്നൂവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്കിടയില്‍ എപ്പോഴും വഴക്കാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണ്.

See also  യുവമോര്‍ച്ച നേതാവ് മണികണ്ഠന്റെ കൊലപാതകം; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

Leave a Comment