Saturday, March 29, 2025

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി ; കേസെടുത്ത് പോലീസ് , ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങി

ഷാന്‍ റഹ്‌മാന്റയും ഭാര്യയുടെയും പേരില്‍ കേസ് ; ഇരുവരും ഒളിവില്‍

Must read

- Advertisement -

കൊച്ചി: പ്രമുഖ സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരായി കേസെടുത്ത് പോലീസ്. ഇരുവരും പോലീസ് സ്‌റ്റേഷനിലെത്താതെ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചന. . മുഴുവന്‍തുകയും ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നതാണ് പരാതിക്കാരന്റെ അറിയിച്ചിരിക്കുന്നത്.

കൊച്ചിയില്‍ ജനുവരി 25-ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്‌മാന്‍ കരാര്‍പ്രകാരമുള്ള 38 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതി നല്‍കിയത്.

സംഗീതനിശയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന തുക നല്‍കാമെന്നാണ് ഷാന്‍ റഹ്‌മാന്‍ ആദ്യം പറഞ്ഞതെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ബുക്കിങ് വെബ്‌സൈറ്റില്‍ നിന്ന് 38 ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടും തനിക്ക് നല്‍കാനുള്ള പണം നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

കേസില്‍ ഷാന്‍ റഹ്‌മാന്‍ നേരത്തെ മുന്‍കൂര്‍ജാമ്യം നേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ഷാന്‍ റഹ്‌മാന്‍ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായിട്ടില്ല. ഇതിനിടെയാണ് സുഹൃത്തുക്കള്‍വഴി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത്. ഷാന്‍ റഹ്‌മാനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍ നിജു രാജ് രംഗത്ത് വന്നതാണ് കേസിനെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കിയത്.

നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെ, ഉണ്ണി മുകുന്ദന്‍, ബേസില്‍ അടക്കമുള്ളവരുടെ പേര് പറഞ്ഞാണ് ഷാന്‍ റഹ്‌മാന്‍ തരാനുള്ള 38 ലക്ഷം രൂപ തരാതിരിക്കുന്നതതെന്ന് നിജു രാജ് പറഞ്ഞു.

See also  കുഴിമന്തിയും അല്‍ഫാമും കഴിച്ചു; 21 പേര്‍ ആശുപത്രിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article