Sunday, April 20, 2025

വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണൂർ ജയിൽ മോചിതനായി; ജാമ്യ ഉത്തരവ് എത്തിക്കാതിരുന്നത് ട്രാഫിക് ബ്ലോക്ക് കാരണമെന്ന് സത്യവാങ്മൂലം

Must read

- Advertisement -

കൊച്ചി: ഒരു ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക്ക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അഭിഭാഷകര്‍ ജയില്‍ അധികൃതരെ അറിയിച്ചു. ഇത് സത്യവാങ്മൂലമായി എഴുതി നല്‍കാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടു.

വിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. ജയിലിന് പുറത്തെത്തിയ ബോബി ഇക്കാര്യം ആവര്‍ത്തിച്ചു. അത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോബി തയ്യാറായില്ല. ബോബിയെ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അനുവദിക്കാതെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോയി. സംഭവങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന അഭിഭാഷകരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

See also  വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article