താര പുത്രിയുടെ ഡാൻസ് കണ്ടത് ലക്ഷങ്ങൾ ; ഒപ്പം ഭർത്താവും പൊളിച്ചു

Written by Taniniram Desk

Published on:

സോഷ്യല്‍ മീഡിയയില്‍ അധികം ചർച്ച ചെയ്യപ്പെടാത്ത താരപുത്രിയായിരുന്നു സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷ്. എന്നാല്‍ വിവാഹത്തിന് ശേഷം കേരളക്കരയ്ക്ക് മൊത്തം പരിചിതമായ മുഖമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ വ്യത്യല്തമായ പോസ്റ്റുകളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഭര്‍ത്താവ് ശ്രേയസ് മോഹനും ഒരു സെലിബ്രിറ്റി ഇമേജ് വന്നു കഴിഞ്ഞു.

ഇപ്പോഴിതാ ഭാര്യയും ഭര്‍ത്താവും ഒരു സുഹൃത്തും ചേര്‍ന്ന് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ ഒരു രംഗം റീക്രേയിറ്റ് ചെയ്തുകൊണ്ടാണ് വീഡിയോ. ഭാഗ്യ ഇത്രയ്ക്ക് നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ ആദ്യത്തെ പ്രതികരണം.
റൈഫിള്‍ ക്ലബ്ബിലെ ഒരു രസകരമായ ഡാന്‍സ് രംഗം യഥാര്‍ത്ഥ സീനിലെ കൊറിയോഗ്രാഫിയില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളോടെ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, കൂടെ എന്റെ മെയിന്‍ ബോയ്‌സ് ആയ ശ്രേയസ് മോഹനും അരവിന്ദ് ക്രിഷും. ഇത് ഷൂട്ട് ചെയ്ത തന്ന ആദി ആര്‍കെയ്ക്കും, എഡിറ്റ് ചെയ്തു തന്ന അനസ് അന്‍സാറിനും പ്രത്യേകം നന്ദി’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

See also  ജയിൽ വിഭവങ്ങൾക്കും വിലക്കയറ്റം; ഊണും ചിക്കനും അടക്കം 21 ഇനങ്ങൾക്ക് വില വർധന

Leave a Comment