Thursday, April 3, 2025

ഷെയ്ഖ് ഹസീനയുടെ സാരികൾ അടിച്ചു മാറ്റി, കട്ടിലിൽ കിടന്ന് സെൽഫി ; ബംഗ്ലാദേശിൽ പ്രതിഷേധക്കാരുടെ വിളയാട്ടം

Must read

- Advertisement -

ബംഗ്ലാദേശില്‍ ഷെയ്ക് ഹസീനയുടെ പലായനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ കസേരയില്‍ കയറി ഇരിക്കുക, സെല്‍ഫി എടുക്കുക, സാരിയടക്കം എടുത്ത ധരിക്കുക എന്നിങ്ങനെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഔദ്യോഗിക വസതിയായ ഗാനഭബനില്‍ ബംഗ്ലദേശിന്റെ പതാകയുമേന്തി ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ ഗേറ്റുകള്‍ തകര്‍ത്താണ് അകത്തുകയറിയത്. വസതിയിലെ പാത്രങ്ങളും പരവതാനികളും പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളടക്കം ജനക്കൂട്ടം സ്വന്തമാക്കി. ഓഫിസിലെ കസേരകളിലും മേശപ്പുറത്തും കയറിയിരിക്കുക, സെല്‍ഫി എടുക്കുക, ഫയലുകളെടുത്ത് പരതുന്നതായി പോസ് ചെയ്യുക എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെയും വീട്ടിലെ ക്ലോക്ക് അടക്കം അടിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

പ്രധാനമന്ത്രിയുടെ വസതി നശിപ്പിക്കുക മാത്രമല്ല ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ അഞ്ഞൂറിലേറെ തടവുകാരെയാണ് മോചിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി.

See also  ബംഗ്ലാദേശിൽ സ്ഥിതിഗതികൾ രൂക്ഷം, രാജി വെച്ച ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു , രാജ്യം പട്ടാള ഭരണത്തിലേക്ക് ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article