Thursday, April 3, 2025

ആരോപണ നിഴലിൽ കൂടുതൽ താരങ്ങൾ ,കെട്ടിപ്പിടിച്ച് ചുംബിച്ചു; വാതിലിൽ മുട്ടി, ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ

Must read

- Advertisement -

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിവാദങ്ങള്‍ക്ക് പിന്നലെ ആരോപണവുമായി നടി മിനു മുനീറാണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് പരാതിയില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. സോണിയാ മല്‍ഹാര്‍ ആരോപണം ഉന്നയിച്ച പ്രമുഖ സൂപ്പര്‍താരവും ഈ പട്ടികയിലുണ്ടെന്നാണ് വിലയിരുത്തല്‍.

ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്. ഇതോടെ കൂടുതല്‍ നടിമാര്‍ ആരോപണങ്ങളുമായി രംഗത്ത് വരാന്‍ സാധ്യത ഏറെയാണ്.

മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു. കാസ്റ്റിംഗ് കൗച്ചിന് തെളിവാണ് ഈ വെളിപ്പെടുത്തലും. മുമ്പും ഇതേ കാര്യങ്ങള്‍ താന്‍ തുറന്നു പറഞ്ഞുവെന്ന് മിനു മുനീര്‍ വിശദീകരിക്കുന്നു.

See also  ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ; പിപി ദിവ്യ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article