സ്വർണാഭരണ പ്രേമികൾക്ക് സന്തോഷ ദിവസം,. ഇന്ന് പവന് 560 രൂപ കുറഞ്ഞു

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് വന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. 2605 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,240 രൂപയാണ്.

തിങ്കളാഴ്ച പവന് 160 രൂപകുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 820 രൂപയാണ്. വിവാഹ വിപണിയില്‍ അടക്കം സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്. റെക്കോര്‍ഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വര്‍ണവ്യാപാരം നടന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,810 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്

See also  നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാലാണ്ട് ; ഉരുൾ കവർന്നെടുത്ത് 70 ജീവനുകൾ

Related News

Related News

Leave a Comment