Wednesday, April 2, 2025

‘വർഷങ്ങൾക്കു ശേഷ൦ ; മധു പകരൂ’ ഗാനം പുറത്തിറങ്ങി.

Must read

- Advertisement -

വിനീത് ശ്രീനിവാസൻ (Vineeth Sreenivasan)സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷ൦'(Varshangalkku shesham ) എന്ന ചിത്രത്തിലെ ‘മധു പകരൂ’ എന്ന ആദ്യ​ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ്റെ വരികൾക്ക് അമൃത് രാംനാഥ് (Amrit Ramnath)ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, അമൃത് രാംനാഥ്, ദേവു ഖാൻ മങ്കണിയാർ എന്നിവർ ചേർന്നാണ്.

പ്രണവ് മോഹൻലാലും(Pranav Mohanlal) ധ്യാൻ ശ്രീനിവാസനുമാണ് (Dhyan Sreenivasan)ചിത്രത്തിലെ നായകന്മാർ. മെറിലാൻഡ്(Merryland) സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യ൦ നിർമിക്കുന്ന ചിത്ര൦ റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും (Nivin Pauly)ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു .

See also  അച്ഛൻ സംവിധാനം ചെയ്ത് സിനിമ കാണാൻ പ്രണവും വിസ്മയയും ചെന്നൈയിലെ തിയേറ്ററിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article